തിരുവനന്തപുരം: യു.പി സ്കൂൾ അദ്ധ്യാപക റാങ്ക് പട്ടിക ഒക്ടോബർ 9ന് റദ്ദാവാനിരിക്കെ, ഇതു വരെ 3104 പേർക്കു മാത്രമാണ് നിയമന ശുപാർശ അയച്ചത്. കഴിഞ്ഞ ലിസ്റ്റിൽ നിന്നും 4175 പേർക്ക് നിയമനം ലഭിച്ചിരുന്നു.
കാസർകോട് ,കോഴിക്കോട്,വയനാട്,കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ജൂണിലും തൃശ്ശൂർ, ഇടുക്കി, പാലക്കാട് , കൊല്ലം, ജില്ലകളിൽ ജൂലായിലുമായിരുന്നു അവസാനമായി നിയമന ശുപാർശ അയച്ചത്.മലപ്പുറം ജില്ലയിലാണ് കൂടുതൽ നിയമനശുപാർശ- 509 .തൊട്ടുപിന്നിൽ കാസർകോട്- 400 . പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്-47.പുതിയ റാങ്ക് ലിസ്റ്റ് ഒക്ടോബർ 10ന് നിലവിൽ വരും.
എൽ.പി സ്കൂൾ അദ്ധ്യാപക റാങ്ക്‌പട്ടിക നിലവിൽ വന്ന് മൂന്നു മാസമായിട്ടും നടന്ന നിയമനങ്ങൾ 246 മാത്രം. നിയമനം ലഭിച്ചതേറെയും ഭിന്നശേഷി വിഭാഗത്തിലെ ഒഴിവുകളിലാണ്. കഴിഞ്ഞ അദ്ധ്യയന വർഷം വിരമിച്ചവർക്ക് ആനുപാതികമായ ഒഴിവുകളൊന്നും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറത്താണ് ഏറ്റവും കൂടുതൽ നിയമനശുപാർശ അയച്ചത് -53 . ഇതിൽ ഭൂരിഭാഗവും ഭിന്നശേഷി സംവരണമാണ്
14 ജില്ലകളുടെയും റാങ്ക്പട്ടികയിൽ ആകെ 11,758 പേരുണ്ട്. കഴിഞ്ഞ റാങ്ക്പട്ടികയിൽ 11,602 പേരുണ്ടായിരുന്നു. മുഖ്യപട്ടികയിൽ 6113 പേർ ഉൾപ്പെട്ടിട്ടുണ്ട്. സമുദായ സംവരണ ഉപ പട്ടികയിൽ 5488 പേരും ഭിന്നശേഷിപ്പട്ടികയിൽ 157 പേരും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |