കോഴിക്കോട്: വന്യജീവി സംരക്ഷണ ബില്ലിൽ മന്ത്രിസഭയുടേത് സുപ്രധാനമായ തീരുമാനമാണെന്നും ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ലെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുന്നതാണ് ബിൽ. ആക്രമണം തടയാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടും ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.വന്യജീവികളെ വെടിവച്ചു കൊല്ലുന്ന തീരുമാനമെടുക്കാൻ കാലതാമസമുണ്ടാകുന്നു. കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തത്. കേന്ദ്ര നിയമത്തിനെതിരായതല്ല ബിൽ മറിച്ച് നിയമത്തിൽ ഇളവുവരുത്തുകയാണ്.കേന്ദ്ര നിയമത്തിന്റെ കാതൽ ഉൾക്കൊണ്ടുതന്നെയാണ് നിയമനിർമാണമെന്നും ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |