കിളിമാനൂർ: ഓണം കഴിഞ്ഞതോടെ പച്ചക്കറി വിലയിൽ നേരീയ ആശ്വാസം. അയൽ സംസ്ഥാനങ്ങളിൽ ഉല്പാദനം കൂടിയതിനാൽ ആവശ്യത്തിലധികം പച്ചക്കറി വിപണിയിലെത്തുന്നുണ്ട്. നാടൻ പച്ചക്കറികളും സുലഭമായതോടെ വിലയും കുറഞ്ഞു. എന്നാൽ ഇവ വാങ്ങാൻ ആളില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
സവാളയുടെയും കിഴങ്ങിന്റെയും വില പകുതിയിൽ താഴെയായി. ബീറ്റ്റൂട്ട്, മുളക്, മത്തൻ എന്നിവയ്ക്കും വില ഇടിഞ്ഞു. ഓണക്കാലം കഴിയുന്നതോടെ വില കുറയുന്നത് പതിവാണെങ്കിലും ആവശ്യക്കാർ എത്താത്തതിന്റെ ആശങ്കയിലാണ് വ്യാപാരികൾ.
പ്രധാനമായും എത്തുന്നത്
കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്.
പച്ചക്കറി ആവശ്യത്തിലധികം എത്തുന്നുണ്ട്. എന്നാൽ വാങ്ങാൻ ആളില്ല. ഹോട്ടലുകൾ മാത്രമാണ് നിലവിൽ പച്ചക്കറി കൂടുതലായും വാങ്ങുന്നത്.
പച്ചക്കറി വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |