അമ്പലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത് വ്യാപിക്കുകയും പതിനേഴോളം മരണങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ, ജലാശയങ്ങൾ ഏറ്റവും കൂടുതലുള്ള ആലപ്പുഴയിൽ ജലാശയ ശുദ്ധീകരണം നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന് ആർ.ജെ.ഡി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദിക് എം. മാക്കിയിൽ ആവശ്യപ്പെട്ടു.ജില്ലയിലെ മിക്ക തോടുകളും ജലാശയങ്ങളും നീരോഴുക്ക് തടയപ്പെട്ടതിനാൽ മലീമസമാണ്.പള്ളാത്തുരുത്തിയിൽ ആറ്റിൽ കുളിച്ചതിനെ തുടർന്ന് ആമീബിക് മസ്തിഷകജ്വരം ബാധിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു വിദ്യാർത്ഥിമരിച്ചിരുന്നു. അതിനാൽ കുട്ടനാട്ടിലും ആലപ്പുഴയിലും ജലശുദ്ധീകരണത്തിന് തണ്ണീർമുക്കം ബണ്ട് തുറന്ന് വിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |