ആലപ്പുഴ: വള്ളികുന്നം എസ്.എൻ.ഡി.പി സംസ്കൃത ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ ഒരുമ 90ന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു.പതിമൂന്നാം തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളിന്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി മൊമെന്റോ നൽകി അനുമോദിച്ചു. സംഗീത പരിപാടിയിൽ ഫസ്റ്റ് റണ്ണറപ്പായ നിഹാരയെ ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരൻആദരിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി ഉദ്ഘാടനം ചെയ്തു. എച്ച്. അബ്ദുൽറഷീദ് അദ്ധ്യക്ഷത വഹിച്ചു.ജി.രാജീവ്കുമാർ,ഫാത്തിമ,ശകുന്തള ബാബു, ജി.ഷാജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |