കണ്ണൂർ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഹ്വാനപ്രകാരം ഗ്രന്ഥശാല ദിനം തലശ്ശേരി താലൂക്കിലെ 200 ലൈബ്രറികളിലും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, അക്ഷരദീപം തെളിയിക്കൽ, പുസ്തക ശേഖരണം, മെമ്പർഷിപ്പ് ക്യാമ്പയിൻ, പഴയകാല ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കൽ, വായനശാലയും പരിസരവും ശുചീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. പാനൂർ പി.ആർ. മെമ്മോറിയൽ വായനശാലയിൽ കെ.പി. മോഹനൻ എം.എൽ.എയും തിരുവങ്ങാട് സ്‌പോട്ടിംഗ് യൂത്ത്സ് ലൈബ്രറിയിൽ കെ.കെ. മാരാറും പാലത്തായി ജ്ഞാനോദയ വായനശാലയിൽ രാജു കാട്ടുപുനവും പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയിൽ പവിത്രൻ മൊകേരിയും പിണറായി എൻ.ഇ ബാലറാം വായനശാലയിൽ സി.എൻ ചന്ദ്രനും ലൈബ്രറി കൗൺസിൽ ഭാരവാഹികളായ മുകുന്ദനും പതാക ഉയർത്തി. സി. മാധവൻ സ്മാരക വായനശാലയിൽ നടന്ന ചടങ്ങിൽ കെ.പി രാമകൃഷ്ണൻ 50 പുസ്തകങ്ങൾ വായനശാലയ്ക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |