കോട്ടപ്പുറം: 27-ാമത് കാസർകോട് ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് നീലേശ്വരം കോട്ടപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. 200ൽപരം കായികതാരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള മെഡലുകൾ കരിന്തളം ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ദിവ്യ സമ്മാനിച്ചു. ചാമ്പ്യൻസിപ്പിൽ 117 പോയിന്റ് നേടി യോദ്ധ തൈക്കോണ്ടോ അക്കാഡമി കാസർകോട് ഒന്നാം സ്ഥാനവും വെള്ളിക്കോത്ത് അക്കാഡമി 104 പോയിന്റ് നേടി രണ്ടാം സ്ഥാനവും 101 പോയിന്റ് നേടി തൃക്കരിപ്പൂർ തൈക്കോണ്ടോ അക്കാഡമി മൂന്നാം സ്ഥാനവും നേടി. ട്രോഫികൾ സംസ്ഥാന സെക്രട്ടറി എം. കുഞ്ഞബ്ദുള്ള, ജില്ലാ പ്രസിഡന്റ് വി.വി മധു എന്നിവർ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ബി.ഐ പ്രകാശ് സ്വാഗതവും ട്രഷർ എം. അഷ്‌റഫ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |