ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. വള്ളസദ്യകളുടെ ഭാഗമായി ഭഗവാന്റെ ജന്മനാളായ ചിങ്ങമാസത്തിലെ രോഹിണിനാളിൽ 501 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള തിരുമുറ്റത്തും പുറത്തുള്ള മൂന്ന് സദ്യാലയങ്ങളിലുമാണ് സദ്യ ഒരുക്കിയിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് ആദ്യ ചെമ്പ് അരി വേവിക്കുവാൻ തുടങ്ങി. ക്ഷേത്രത്തിനുള്ളിൽ സി കെ ഹരിചന്ദ്രൻ നായരുടെയും പുറത്തുള്ള സദ്യാലയങ്ങളിൽ അനീഷ് ചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് സദ്യവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. ആദ്യ ചെമ്പ് അരി ആനക്കൊട്ടിലിൽ രാത്രി 9 മണിയോടെ വഞ്ചിപ്പാട്ട് പാടി സമർപ്പിച്ച ശേഷമാണ് ബാക്കി വിഭവങ്ങളുടെ പാചകം പൂർത്തിയാക്കിയത്. ഒരു ലക്ഷത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്ന് കരുതുന്നു. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപ്പായസവും തയ്യാറാക്കി.
അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി.എൻ.വാസവൻ, വീണാജോർജ്, പി.പ്രസാദ്, പ്രമോദ് നാരായണൻ എം.എൽ.എ , തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.പി.ഡി.സന്തോഷ് കുമാർ, ഇടശ്ശേരിമല തിരുവമ്പാടി കിഴക്കേ മലയിൽ സന്തോഷ് നായർ, രവീന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും.
52 പള്ളിയോടക്കരകളുടെ
പങ്കാളിത്വം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |