കയ്പമംഗലം: എൽ.ഡി.എഫ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. കയ്പമംഗലം പഞ്ചായത്തിൽ വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ചായിരുന്നു ജാഥ സംഘടിപ്പിച്ചത്. കൂരിക്കുഴി പഞ്ഞംപള്ളിയിൽ നിന്നും ആരംഭിച്ച ജാഥ സി.പി.എം നാട്ടിക ഏരിയ കമ്മിറ്റിയംഗം അഡ്വ. വി.കെ.ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇ.കെ.ദേവാനന്ദൻ അദ്ധ്യക്ഷനായി. പി.എം.അഹമ്മദ് പതാക കൈമാറി. ജാഥ ക്യാപ്റ്റൻ ഇ.ആർ.ജോഷി, വൈസ് ക്യാപ്റ്റൻ ടി.വി.സുരേഷ്, മാനേജർ നൂറുൽ ഹുദ, എൻ.കെ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്ന് വൈകീട്ട് കാക്കാത്തിരുത്തി പള്ളിവളവിൽ സമാപിക്കും. ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചാമക്കാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |