കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 14 ൽ ഉൾപ്പെടുന്ന പെരിഞ്ഞനം രണ്ടാം വാർഡിലെ ഒരുമ റോഡിന്റെ നിർമ്മാണോദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ നിർവഹിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ആർ.കെ. ബേബി അദ്ധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ സായിദ മുത്തുക്കോയ തങ്ങൾ, സന്ധ്യാ സുനിൽ, കെ.ജി. സജീവ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് എസ്.സി പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് റോഡ് നിർമ്മിക്കുന്നത്. ഏകദേശം ഒരുമാസത്തിനുള്ളിൽ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നു കൊടുക്കാനാണ് തീരുമാനമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |