തുറവൂർ : ഭാര്യയുടെ കൈ തല്ലി ഒടിച്ചതിന് ഭർത്താവ് കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ പളളിത്തോട് മേനങ്കാട്ട് റോബിനെ (43) കുത്തിയതോട് എസ്.എച്ച്.ഒ എം.അജയമോഹന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച അച്ഛനും ഇയാളുമായി വാക്കു തർക്കമുണ്ടായിരുന്നു. ഇതിനിടെ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടിയ യുവതിയുടെ എക്സ് റേ പരിശോധിച്ചതിൽ ഇടത് കൈവിരലിന് പൊട്ടൽ കണ്ടെത്തി. തുടർന്ന് യുവതി പൊലീസിൽ പരാതിനൽകുകയായിരുന്നു. റോബിനെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ സലി ,സി .പി .ഒ മാരായ കിഷോർചന്ദ്. ഹരിപ്രസാദ് , അമൽരാജ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |