വെള്ളനാട്:കണ്ണമ്പള്ളി നവോദയ ലൈബ്രറി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് വാർഷികവും ഓണാഘോഷവും എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.നവോദയ പ്രസിഡന്റ് കെ.എൽ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി സെക്രട്ടറി എം.രഞ്ജിത്ത്. ,താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രാജേന്ദ്രൻ,സീരിയൽ താരം റെജീന,അരുൺ ലാൽ എന്നിവർ സംസാരിച്ചു.കണ്ണമ്പള്ളിയിലെ റിട്ട.ഹെഡ്മാസ്റ്റർമാരായ പ്രസിദ്ധ കവിയും എഴുത്തുകാരനുമായ വെള്ളനാട് കൃഷ്ണൻകുട്ടി,കലാകാരനായ ശ്രീകൃഷ്ണൻ നായർ,പൊതുപ്രവർത്തകനും നവോദയയുടെ രക്ഷാധികാരിയുമായ കെ.വാസുദേവൻ,നാടക പ്രവർത്തകനായ കെ.എൽ.അജിത് എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |