കോട്ടയം : ക്ഷത്രിയ ക്ഷേമസഭയുടെ വാർഷികവും ഓണാഘോഷവും 13നു രാവിലെ 9 മുതൽ വൈകിട്ട് 3 വരെ കുട്ടികളുടെ ലൈബ്രറിയിലെ ശ്രുതി ഹാളിൽ നടക്കും. പ്രശസ്‌ത സംഗീതജ്‌ഞനും നാഗസ്വര വിദ്വാനുമായ തിരുവിഴ ജയശങ്കർ രാഗങ്ങളെ ആസ്‌പദമാക്കി വരച്ച 'രാഗവർണം' ചിത്ര പ്രദർശനവും ആഘോഷത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കും. ഭൂപാളം, മോഹനം, അമൃതവർഷിണി, ആനന്ദ ഭൈരവി, ആഭേരി, ശങ്കരാഭരണം, നീലാംബരി രാഗങ്ങളെ ആസ്‌പദമാക്കിയാണ് പെയ്ന്റിങ് ഓണാഘോഷം തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്യും. ഇൻഡസ്ട്രിയൽ ഡോക്‌ടർക്കുള്ള സംസ്‌ഥാന സർക്കാരിൻ്റെ അവാർഡ് നേടിയ ഡോ.എ.പി.വർമയെയും 75 വയസ്സ് കഴിഞ്ഞ സമുദായ അംഗങ്ങളെയും ആദരിക്കും. കലാപരിപാടികൾ, "ഡ്രംപും പിന്നെ ഞാനും' ഡിജിറ്റൽ മിമിക്രി, കരോക്കെ ഗാനമേള എന്നിവയും ഉണ്ടായിരിക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |