കൊല്ലം: കോടതി വെറുതെ വിട്ടയാളെ ചാത്തന്നൂർ എസ്.എച്ച്.ഒ അതേ കേസിൽ അറസ്റ്റ് ചെയ്തെന്ന പരാതിയിൽ എസ്.എച്ച്.ഒ യുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത. ചാത്തന്നൂർ എസ്.എച്ച്.ഒ അനൂപിന്റെ ഭാഗം കേൾക്കാനും കമ്മിഷൻ തീരുമാനിച്ചു. കഴിഞ്ഞ ജനുവരി 29 നാണ് പരാതിക്കാരനെ പറവൂർ കോടതി കുറ്റവിമുക്തനാക്കിയത്. പരാതിക്കാരനെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 12നാണ്. വീടിന്റെ മതിൽ ചാടിക്കടന്ന് ഭാര്യയുടെയും മക്കളുടെയും സാന്നിദ്ധ്യത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. പൊലീസ് ജീപ്പിലിരുന്ന് ഇ-കോർട്ട് സംവിധാനം പരിശോധിച്ചപ്പോഴാണ് വെറുതെവിട്ട വിവരം മനസിലാക്കിയത്. പൊലീസ് സ്റ്റേഷനിൽ വച്ച് ഇ-കോർട്ട് സംവിധാനം മനസിലാക്കി വേണമായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നതെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |