കോഴിക്കോട്: റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യയിലെ പൈതൃക നഗരങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്നു. ഹംപി, മഹാബലേശ്വർ, ഷിർദ്ദി, അജന്ത, എല്ലോറ, ഹൈദരാബാദ് എന്നിവിടങ്ങൾ സന്ദർശിക്കാമെന്ന് പ്രോജക്ട് ഡയറക്ടർ ജി. വിഘ്നേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ രണ്ടിന് മധുരയിൽ നിന്ന് പുറപ്പെടുന്ന 11 ദിവസം നീളുന്ന യാത്രയ്ക്ക് 33 ശതമാനം സബ്സിഡിയുണ്ട്.
കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ. അറിയിപ്പുകൾക്കായുള്ള പി.എ സിസ്റ്റസ് ഓൺബോർഡ്, പരിശീലനം നേടിയ കോച്ച് സെക്യൂരിറ്റി, ടൂർ മാനേജർമാർ, യാത്രാ ഇൻഷ്വറൻസ്, മികച്ച ഹോട്ടൽ സൗകര്യം, ദക്ഷിണേന്ത്യൻ ഭക്ഷണം, ഓൺ ബോർഡ് ഒഫ് ബോർഡ് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരക്ക്: സ്ലീപ്പർ ക്ലാസ് 29, 800 രൂപ, തേർഡ് എ.സി 39,100, സെക്കൻഡ് എ,സി 45,700, ഫസ്റ്റ് എ.സിക്ക് 50,400.
ബുക്കിംഗിന് വെബ്സെെറ്റ് www.tourtimes.in ഫോൺ: 7305858585.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |