ശ്രീകാര്യം: പരസ്യ മദ്യപാനം ചോദ്യം ചെയ്ത കുടുംബത്തെ വീട് കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ കോടതിയിൽ കീഴടങ്ങി.യുവതിയടക്കം രണ്ടുപ്രതികൾ പിടിയിലുമായി.
മുട്ടത്തറ പി.കെ.പി റോഡ് മാധവത്തിൽ അഭിജിത്ത് (22),ഞാണ്ടൂർക്കോണം മേലെ പനങ്ങോട്ടുകോണം എസ്.ആർ നിവാസിൽ സഞ്ജയ് (21) എന്നിവരാണ് വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്.ഞാണ്ടൂർക്കോണം മേരി മൗണ്ടിൽ അമൽ (21),മേലെ പനങ്ങോട്ടുകോണം എസ്.ആർ നിവാസിൽ രഞ്ജിത(40) എന്നിവരെ ശ്രീകാര്യം പൊലീസ് പിടികൂടി.പ്രതികളിലൊരാൾ ഒളിവിലാണ്.
പൗഡിക്കോണത്തിന് സമീപം പിണക്കാേട്ടുകോണത്ത് ഞായറാഴ്ചയായിരുന്നു ഇവർ വീടുകയറി ആക്രമണം നടത്തിയത്.സംഭവത്തിൽ പിണക്കോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (40),സഹോദരൻ രതീഷ് (35),ബന്ധു രഞ്ജിത്ത് (38),രാജേഷിന്റെ മകൾ പ്രിൻസി (19) എന്നിവർ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.രാജേഷിന്റെ വീടിന് സമീപത്തെ ഗ്രൗണ്ടിലിരുന്ന് പ്രതികൾ മദ്യപിച്ചത് ചോദ്യം ചെയ്തതായിരുന്നു വൈരാഗ്യത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |