ജില്ലയിൽ എക്കാലത്തെയും റെക്കാഡ് വില്പന
കൊല്ലം: ഓണവിപണിയിൽ കൺസ്യൂമർഫെഡിന് ജില്ലയിൽ റെക്കാഡ് വില്പന. ആഗസ്റ്റ് ഒന്ന് മുതൽ സെപ്തംബർ 4 വരെ 16 കോടിയുടെ വില്പന നടന്നു. 10.30 കോടിയുടെ സബ്സിഡി ഉത്പന്നങ്ങളും 5.5 കോടിയുടെ സബ്സിഡി ഇതര ഉത്പന്നങ്ങളുമാണ് വിറ്റുപോയത്. സഹകരണ സ്ഥാപനങ്ങളും കൺസ്യൂമർഫെഡും നടത്തിയ ഓണം സഹകരണ വിപണികളും ത്രിവേണി സൂപ്പർമാർക്കറ്റുകളുമാണ് നേട്ടമുണ്ടാക്കിയത്. ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണവകുപ്പ് മുഖേനയാണ് മേളകൾ സംഘടിപ്പിച്ചത്.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡിയോടെയും സബ്സിഡിയിതര നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന നീതി മെഡിക്കൽ സ്റ്റോറുകൾ വഴി 1.30 കോടിയുടെ വില്പന ഓണക്കാലത്ത് നടന്നു. 14 മുതൽ 20 ശതമാനം വരെ കിഴിവോടെയായിരുന്നു വില്പന.
മദ്യവില്പനയിൽ ആശ്രാമം
കൺസ്യൂമർഫെഡിന്റെ ആശ്രാമം, പരവൂർ വിദേശമദ്യനവില്പനശാലകളിലും ഓണക്കാലത്ത് റെക്കാഡ് വില്പനയായിരുന്നു. ഉത്രാട ദിനത്തിൽ മാത്രം ആശ്രാമം ഔട്ട്ലെറ്റിൽ 57 ലക്ഷത്തിന്റെയും പരവൂരിൽ 38 ലക്ഷത്തിന്റെയും വില്പന നടന്നു. അവിട്ടം ദിനത്തിൽ ആശ്രാമത്ത് 35 ലക്ഷത്തിന്റെയും പരവൂരിൽ 30.48 ലക്ഷത്തിന്റെയും വില്പന ഉണ്ടായിരുന്നു.
ജില്ലയിൽ
കൺസ്യൂമർഫെഡ് നേരിട്ട് നടത്തുന്ന ത്രിവേണി സ്റ്റോറുകൾ: 26
സഹകരണസംഘങ്ങൾ: 139
ഓണച്ചന്തകൾ: 315
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |