പന്തളം: പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. കലാപരിപാടിയുടെ ഉദ്ഘാടനം ഫോക്‌ലോർ അക്കാദമി എക്‌സിക്യൂട്ടിവ് അംഗം അഡ്വ.സുരേഷ് സോമ നിർവഹിച്ചു. വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റാഹേൽ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി. വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ, എൻ.കെ. ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ, ബി. പ്രസാദ് കുമാർ, രഞ്ജിത്, പൊന്നമ്മ വർഗീസ്, ശ്രീകല, സി ഡി. എസ്. ചെയർപേഴ്‌സൺ രാജിപ്രസാദ്, സൂപ്പർവൈസർ സബിത, എന്നിവർ പങ്കെടുത്തു, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |