മഡ്രിഡ്: ഗാസയിലെ വംശഹത്യ തുടരുന്ന ഇസ്രയേലിനെതിരെ ആയുധ ഉപരോധമടക്കം ഒമ്പത് നടപടികൾ പ്രഖ്യാപിച്ച് സ്‌പെയിൻ.ഇസ്രയേലിന് ആയുധം വിൽക്കുന്നതും വാങ്ങുന്നതും പൂർണമായി വിലക്കും.ഇസ്രയേൽ സേനക്ക് ഇന്ധനവുമായി പോകുന്ന കപ്പലുകൾക്ക് സ്പാനിഷ് തുറമുഖങ്ങളിൽ നിർത്താൻ അനുമതി നിഷേധിക്കൽ,ഇസ്രയേൽ ആയുധങ്ങൾ വഹിക്കുന്ന വിമാനങ്ങൾക്ക് വ്യോമാതിർത്തി അടക്കൽ, വംശഹത്യയിൽ പങ്കാളിത്തം തെളിഞ്ഞ വ്യക്തികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തൽ തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ.ഇസ്രയേൽ പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹുവിനും മന്ത്രിസഭാംഗങ്ങൾക്കും വിലക്ക് ബാധകമായേക്കും. ഫലസ്തീനിൽ ദുരിതാശ്വാസത്തിന് കൂടുതൽ തുകയും അനുവദിക്കും. വിലക്കുകൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞു.
അതേസമയം നരനായാട്ട് തുടർന്ന് ഇസ്രയേൽ.കഴിഞ്ഞ ദിവസങ്ങളിലേതിന്റെ തുടർച്ചയായി 12 നില കെട്ടിടം തകർത്തു.കെട്ടിടമൊഴിയാൻ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി 90 മിനിറ്റിനകമാണ് ബോംബാക്രമണം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |