കുട്ടനാട്: ഊരൂക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി.ജില്ലാലൈബ്രറി കൗൺസിൽ അംഗം പി .രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സ്ക്കൂൾ കലോത്സവം മൃദംഗ മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ പ്രഭുൽ പ്രഭാസുതൻ രാമങ്കരി,എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി കോമിന് രണ്ടാം റാങ്ക് നേടിയ കുമാരി അമൃത എം.കുമാർ എന്നിവരെ ആദരിച്ചു.വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമോദ് ചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ കെ.പി അജയഘോഷ്, ഷീനാ റെജപ്പൻ,ജിജി സി.ഡൊമിനിക് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |