കാഞ്ഞങ്ങാട്: തിരികെ വന്ന പ്രവാസികൾക്കും പ്രവാസി ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കണമെന്ന് കേരള പ്രവാസി സംഘം ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടമ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി അശോക് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി വാസു മൊട്ടംചിറ പ്രവർത്തന റിപ്പോർട്ടും ഒ. നാരായണൻ സംഘടന റിപ്പോർട്ടും സുലൈമാൻ ബാദുഷ വരവുചിലവ് കണക്കും അവതരിപ്പിച്ചു. ബാലകൃഷ്ണൻ കുന്നൂച്ചി അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ സുധാകരൻ സ്വാഗതവും പ്രദീപ് കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.പി അശോക് കുമാർ (പ്രസിഡന്റ്), പി. വാസു (സെക്രട്ടറി), സുലൈമാൻ ബാദുഷ (ട്രഷറർ), കുന്നൂച്ചി ബാലകൃഷ്ണൻ, കെ.സി കൃഷ്ണൻ (വൈസ് പ്രസിഡന്റ്), സുബീഷ് വയലാം കുഴി, നൗഷാദ് പെരിയാട്ടടുക്കം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |