കുറ്റ്യാടി : അദ്ധ്യാപകനും ഡി.സി.സി മെമ്പറും കുറ്റ്യാടി പഞ്ചായത്തിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യവും സഹകാരിയുമായിരുന്ന സി.സി സൂപ്പിയുടെ മൂന്നാം അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രമ എം.എൽ.എ മുഖ്യാതിഥിയായി. വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി വി.എം. ചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി.സി.സി മെമ്പർ അച്ചുതൻ പുതിയെടുത്ത്, മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.പി മൊയ്തു, കൂരാറ ഗോപി, രാഹുൽ ചാലിൽ, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, പി.പി. ആലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |