കോന്നി: ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത് നിർമ്മാണം പെരിഞ്ഞൊട്ടക്കൽ സി. എഫ്. ആർ. ഡി കോളജിൽ പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തോമസ് കാലായിൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ഏക്കർ വിസ്തൃതിയിൽ പച്ചത്തുരുത്ത് നിർമ്മിക്കുന്നത്. ഔഷധസസ്യ തോട്ടം, ഫലവൃക്ഷത്തോട്ടം, നക്ഷത്ര വനം എന്നീ വിഭാഗങ്ങളിലായി 4.65 ലക്ഷം രൂപയിലാണ് നിർമ്മാണം. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി. അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, വാർഡ് മെമ്പർ ജിഷ ജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ് സജിനി മോൾ, തൊഴിലുറപ്പ് വിഭാഗം എൻജിനീയർ കെ. വി സവിത, സി.എഫ്.ആർ.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജയചന്ദ്രൻ, കൃഷി ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |