കൊല്ലം: യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തങ്കശ്ശേരി തോപ്പിൽ പുരയിടത്തിൽ ഫ്രെഡി എന്ന് വിളിക്കുന്ന ഫ്രെഡിനന്റ് (45) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. തങ്കശ്ശേരി ഹാർബറിൽ കിടന്നുറങ്ങുന്നവരെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത യുവാവിനോടുള്ള വിരോധത്തിൽ അയാളുടെ സഹോദരനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. പള്ളിത്തോട്ടം ഇൻസ്‌പെക്ടർഷെഫിക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജിവ്, ജാക്‌സൺ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ ദിനേഷ്, അഭിലാഷ്, സാജൻ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |