വൈക്കം: ഐ.എൻ.ടി.യു.സി ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംസ്ഥാന സെക്രട്ടറി എം.വി. മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആൽസിസ് മനോജ്, പത്മപ്രിയ, എം.എസ്.സി കെമിസ്ട്രിയിൽ റാങ്ക് നേടിയ ജിതിൻ ശ്യാം എന്നിവരെ ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോർജ്, അഡ്വ. പി.വി. സുരേന്ദ്രൻ, എം.ഡി. സത്യൻ, ഐസക് ചാക്കോ, പങ്കജാക്ഷൻ, കെ.സി. സുനിൽ, രാജേന്ദ്ര പ്രസാദ്, സഭിത സലിം, കുഞ്ഞുമോൾ ബാബു, ഐഷ ശശി എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.വി. മനോജിന് യോഗം സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |