കോട്ടയം : രണ്ടാംഘട്ട പാഠപുസ്തകങ്ങളുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. ഇതുവരെ 1,09,049 പുസ്തകങ്ങൾ വിതരണംചെയ്തു. 30 നകം മുഴുവൻ പുസ്തകങ്ങളുടെയും വിതരണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പും, കുടുംബശ്രീയും. 8,90,205 പുസ്തകങ്ങളാണ് ആവശ്യം. 4,90,945 ലക്ഷം പുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബ്ബായ പുതുപ്പള്ളിയിൽ എത്തി. ഇവിടെ നിന്ന് ജില്ലയിലെ വിവിധ സൊസൈറ്റികളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. 250 സൊസൈറ്റി വഴിയാണ് വിവിധ സ്‌കൂളുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്.
കുടുംബശ്രീ ജില്ലാമിഷൻ നിയന്ത്രണത്തിലുള്ള ബുക്ക് ഹബ്ബിലൂടെ കുടുംബശ്രീ പ്രവർത്തകർക്കാണ് പുസ്തകങ്ങൾ തരംതിരിക്കാനും കയറ്റി അയക്കാനുള്ള ചുമതല. ഇതിനായി 12 പേരാണ് പ്രവർത്തിക്കുന്നത്. ഡിപ്പോയിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റി അയക്കുന്നത്. ഈ പാഠപുസ്തകങ്ങൾ മൂന്ന് വാഹനത്തിലാക്കി സൊസൈറ്റുകളിൽ എത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |