ഇടക്കൊച്ചി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത, പഴം പച്ചക്കറി സ്റ്റാൾ എന്നിവ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, അസിസ്റ്റന്റ് സെക്രട്ടറി ജൂലിയ മാർഗരറ്റ് ഷാ, പി.ഡി. സുരേഷ്, ടി.ആർ. ജോസഫ്, അഗസ്റ്റിൻ ജോസഫ് എന്നിവർ സന്നിഹിതരായി. ബാങ്ക് ഹാളിൽ വിവിധ പരിപാടികളോടെ ഓണാഘോഷവും നടന്നു. പൂക്കളമിടൽ, തിരുവാതിര കളി, ഓണ സദ്യ എന്നിവയും നടത്തി. ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |