തിരുവനന്തപുരം: മുക്കിക്കട,ആവുകുളം,ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബ സംഗമവും ചെല്ലമംഗലം ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തിരഞ്ഞെടുത്ത അസോസിയേഷൻ അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം പൗഡിക്കോണം വാർഡ് കൗൺസിലർ അർച്ചനാ മണികണ്ഠനും ഭക്ഷ്യക്കിറ്റ് വിതരണം ചെല്ലമംഗലം വാർഡ് കൗൺസിലർ ഗായത്രി ദേവിയും നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വേണു.എൻ.ആർ,സെക്രട്ടറി രാജേഷ് രവീന്ദ്രൻ,സാഹിത്യകാരൻ കെ.വാമദേവൻ,പ്രവീൺ ചന്ദ്രൻ,ഉണ്ണി.കെ.എസ്,രാജു.കെ.എസ്,പ്രസന്നൻ.കെ,ഉല്ലാസ്,സുചിത്ര,ബിജില,രാഹുൽ തമ്പി,ബാലചന്ദ്രൻ,സതികുമാർ,ഡേവിഡ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |