തലശേരി :ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂർ മേഖലകമ്മിറ്റിയും തലശേരി താലൂക്ക് ലൈബ്രറി കൗൺസിലും സംഘടിപ്പിക്കുന്ന കോടിയേരി സ്മൃതി സെമിനാർ 20ന് ചൊക്ലിയിൽ നടക്കും.. രാവിലെ 10ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ സെമിനാർ ഉദ്ഘാടനം ചെയ്യും.. കവിയൂർ രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. കോടിയേരി അനുസ്മരണ പ്രഭാഷണം സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും.
സെമിനാറിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ചൊക്ലി കോടിയേരി ബാലകൃഷണൻ ലൈബ്രറിയിൽ നേരിട്ടും ഓൺലൈനായും രജിസ്റ്റർ ചെയ്യാം. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിശദവിവരങ്ങൾ 9495908020, 9496141986 നമ്പറുകളിൽ അറിയാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ സെമിനാറിൽ പങ്കെടുക്കും.സംഘാടകസമിതി യോഗത്തിൽ കവിയൂർ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.വി.കെ.രാകേഷ്, പി.കെ.മോഹനൻ, ഡോ.ടി.കെ മുനീർ, ഡോ.എ.പി. ശ്രീധരൻ, ഒ.അജിത്കുമാർ, സിറോഷ്ലാൽ, കെ.പി.സജീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |