തിരുവനന്തപുരം : വിദ്യാർത്ഥികൾക്കായി കർട്ടൻ റെയ്സർ സാംസ്കാരികവേദി സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന പരിപാടി 6, 7 തീയതികളിൽ നടക്കും. വ്യക്തിത്വവികസനത്തിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായ 'പേടി' 'മടി" എന്നിവയെ ആസ്പദമാക്കിയുള്ള പരിശീലനം രണ്ടുദിവസങ്ങളിലായി നടക്കും. മ്യൂസിയം ബയിൻസ് കോമ്പൗണ്ടിൽ നടക്കുന്ന പ്രോഗ്രാമിൽ പത്തുവയസിനുമുകളിൽ പ്രായമുള്ള ഏത് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഫോണിലൂടെയും രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. ഫോൺ:9846469959.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |