തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഭവന സന്ദർശനവും ഫണ്ട് ശേഖരണവും സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ഓണക്കാല അവധിയുടെ പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |