കൊച്ചി: കൊച്ചി വാട്ടർ മെട്രോ, ചുങ്കത്ത് ജ്വല്ലറി എന്നിവരുമായി ചേർന്ന് പാരമ്പര്യ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഓണപ്പൂക്കള മത്സരം സെപ്തംബർ 12ന് നടക്കും. ഒന്നാം സ്ഥാനം 50,000രൂപയും രണ്ടാം സ്ഥാനം 25,000 രൂപയും മൂന്നാം സ്ഥാനം 15,000 രൂപയും 5,000 രൂപ വീതം രണ്ട് ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും. 12 ന് രാവിലെ എട്ട് മുതൽ വാട്ടർ മെട്രോ വൈറ്റില ഹബിൽ വച്ചാണ് മത്സരം. ഓൺലൈനായി സെപ്തംബർ 10 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447744400, 9447014659
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |