ന്യൂഡൽഹി : പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങൾക്ക് മോട്ടാർ വാഹന നികുതി നൽകേണ്ടതില്ലെന്ന് വിധിച്ച് സുപ്രീംകോടതി. പൊതു റോഡുകളിലും ദേശീയപാതകളിലും ഓടിക്കുന്ന വാഹനങ്ങളിൽ നിന്നു മാത്രമേ നികുതി ഈടാക്കാൻ പാടുള്ളു. വിശാഖപട്ടണത്തെ പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ ഇസ്‌പത് നിഗം ലിമിറ്റഡും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കത്തിലാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. രാഷ്ട്രീയ ഇസ്‌പത് നിഗം ലിമിറ്റഡിന്റെ വളപ്പിൽ മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന നികുതി ഈടാക്കാനുള്ള ശ്രമമാണ് കോടതി കയറിയത്. ഒരു മോട്ടോർ വാഹനത്തിന്റെ യഥാർത്ഥ ഉപയോഗം വരുന്നത് പൊതുയിടങ്ങളിലാണ്. അവിടെ ഓടിക്കാത്ത വാഹനങ്ങൾക്ക് നികുതി അടയ്‌ക്കേണ്ട ബാദ്ധ്യതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |