കണ്ണൂർ: കീഴറ സ്‌ഫോടനക്കേസിലെ പ്രധാന പ്രതി അനുമാലിക്കിനെ കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സ്‌ഫോടനത്തിൽ നേരിട്ട് പങ്കില്ലെന്ന് ആവർത്തിച്ചുവെങ്കിലും സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രതി ഒരു അനധികൃത പടക്ക കച്ചവടക്കാരനാണെന്നും രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട്ടുള്ള സുഹൃത്തിന്റെ വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |