പെരിങ്ങോട്ടുകര: താന്ന്യം പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ സുജിത നിരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ആദ്യ വിൽപ്പന നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ.എസ്.അഷ്‌റഫ് വിശിഷ്ടാതിഥിയായി. അന്തിക്കാട് ബ്ലോക്ക് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് മുഹമ്മദാലി, പഞ്ചായത്ത് വികസന കാര്യചെയർപേഴ്‌സൺ ഷൈനി ബാലകൃഷ്ണൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ സദാനന്ദൻ, പ്രതീഷ രതീഷ്, ജിഷ്ണു പ്രേമൻ,രഹ്ന പ്രജു, ശ്രീകല സന്തോഷ്, ടി.ജി.സുനിൽ, മിനി രാമദാസ് എന്നിവർ സംസാരിച്ചു.സെപ്തംബർ നാലു വരെ താന്ന്യം പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് ഓണച്ചന്ത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |