കൊല്ലം: കൊച്ചി അമൃത ഹോസ്പിറ്റലിന്റെയും കരുനാഗപ്പള്ളി ഉമ്മൻ ചാണ്ടി പാലിയേറ്റിവ് കെയറിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുഴിത്തുറ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി സൂക്ഷ്മാമൃത ചൈതന്യ, വരുൺ ആലപ്പാട്, പുനലൂർ സോമരാജൻ എന്നിവർ സംസാരിച്ചു. അറുപതിലധികം വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പടെ നൂറോളം വരുന്ന സംഘമാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്. അലോപ്പതി, ആയുർവേദം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും രോഗനിർണയവും നടത്തി. രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധിന്റെ പ്രവർത്തകർ ക്യാമ്പിൽ വാളണ്ടിയർമാരായി. ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |