തൃശൂർ: 'ജനകീയ വിദ്യാഭ്യാസ സർവേ നഗരസഭാ തല ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിച്ചു. നഗരസഭാ പരിധിയിലെ മുഴുവൻ ആളുകളേയും പത്താം തരം തുല്യതയിലേയ്‌ക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സർവേ നഗരപരിധിയിൽ സെന്റ തോമസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം വാളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. മുൻസിപ്പൽ ബസ് സ്റ്റാൻഡ്, ജയ്ഹിന്ദ് മാർക്കറ്റ്, പോസ്റ്റ് ഓഫീസ് റോഡ്, അരിയങ്ങാടി എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. വിവരങ്ങൾ കേരള സാക്ഷരതാ മിഷന് കൈമാറി.
വർഗ്ഗീസ് കണ്ടംകുളത്തി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. ഡെയ്‌സൻ പാണേങ്ങാടൻ, കെ.എം.സുബൈദ എന്നിവർ പ്രസംഗിച്ചു. പ്രിയ, ഡോ.റീജ ജോൺസൻ ,ഗോവിന്ദ് കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |