പെരുമ്പാവൂർ: എക്സൈസ് പെൻഷണേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജൻ ഉദ്ഘാടനം ചെയ്തു. മദ്ധ്യ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം
നടത്തി. ജില്ലാ പ്രസിഡന്റ് വി.ഡി. ജോസി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ടി. ജെയിംസ്, റിട്ട. ജോയിന്റ് കമ്മീഷണർ വി. അജിത് ലാൽ, സംസ്ഥാന ട്രഷറർ, ജില്ലാ സെക്രട്ടറി എം.എ.കെ. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം അടുത്തമാസം ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ വച്ച് നടത്തുന്നതിനായി പി.ജെ. ഡേവിസ് ചെയർമാനായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |