ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ഓണാഘോഷവും ടൂറിസം വാരാഘോഷവും ആരംഭിച്ചു. ഇന്ന് രാവിലെ നഗരസഭാങ്കണത്തിൽ പായസമേള,വൈകിട്ട് 5ന് ഓണാഘോഷത്തിന്റെ ഉദ്ഘാടനം എ.എ.റഹീം എം.പിയും ദീപാലങ്കാരത്തിന്റെ അഡ്വ.വി. ജോയി എം.എൽ.എയും ഉദ്ഘാടനം ചെയ്യും. 6ന് ഓണപ്പാട്ടുകൾ 7.30ന് തിരുവാതിരക്കളി, 2ന് രാവിലെ 10.30ന് കൗൺസിലർമാരുടെയും ജീവനക്കാരുടെയും ഓണം പൊന്നോണം. വൈകിട്ട് 6ന് നാടകോത്സവം കണ്ണൂർ വാസുട്ടി ഉദ്ഘാടനം ചെയ്യും. 7ന് നാടകം. 3ന് വൈകിട്ട് 5.30ന് സർഗ്ഗസന്ധ്യ,7ന് ഓണശ്രീ 2025. 4ന് വൈകിട്ട് 5ന് കരോക്കെ ഗാനമേള, 6ന് കഥാപ്രസംഗം 7ന് ഗാനമേള, 5ന് വൈകിട്ട് 6 ന് നൃത്തശില്പം 7ന് ഗാനമേള. 6ന് വൈകിട്ട് 6ന് കഥാപ്രസംഗം,7ന് നാടകം. 7ന് രാത്രി 7ന് ഡാൻസ് വിത്ത് മി, 8ന് രാത്രി 7ന് നാടൻ പാട്ടുകൾ. 9ന് രാത്രി 7ന് നാടകം. 10ന് വൈകിട്ട് 3.30ന് സാംസ്കാരിക ഘോഷയാത്ര ഐ.ടി.ഐ ജംഗ്ക്ഷനിൽ നിന്ന് ആരംഭിച്ച് കച്ചേരി ജംഗ്ഷൻ വഴി ഡയറ്റ് സ്കൂളിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും സമ്മാനദാനവും അടൂർ പ്രകാശ് എം.പി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |