കോട്ടയം: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ ഫ്ളാഗ് ഒഫ് ചെയ്തു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ അദ്ധ്യക്ഷൻ ഡോ. ബൈജു വർഗീസ് ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. ഗിരിദീപം സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സൈജു കുര്യൻ, ജില്ലാ സ്‌പോർടസ് ഓഫീസർ ഡിമൽ സി. മാത്യു, സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ആർ. ഷാജി, സെക്രട്ടറി എൽ. മായാദേവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |