കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച 'ലോക ചാപ്ടർ വൺ: ചന്ദ്ര' അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം വൻ വിജയമായതിന് പിന്നാലെ നിരവധി താരങ്ങളാണ് സിനിമയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ നടി നൈല ഉഷ ലോകയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ആവേശത്തിൽ ഫഹദിന്റേതുപോലുള്ള വേഷങ്ങൾ നടിമാർക്ക് ലഭിക്കുന്നില്ലെന്ന് അടുത്തിടെ ദർശനാ രാജേന്ദ്രൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് ഒട്ടേറെ പേർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദർശനയുടെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ട് നൈല ഉഷയുടെ പുതിയൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. പാർവ്വതി തിരുവോത്തിന്റെയും ദർശന രാജേന്ദ്രന്റെയും ചിത്രങ്ങൾ പങ്കുവെച്ചാണ് നൈല ഉഷ പോസ്റ്റ് പങ്കിട്ടത്.
''ഇതിൽ കൂടുതൽ യോജിക്കാൻ കഴിയില്ല. അവളുടെ വിജയം അവരുടേതു കൂടി വിജയമാണ്. സ്ത്രീകളുടെ അസാനിദ്ധ്യം ചോദ്യം ചെയ്തതിന് നന്ദി' എന്ന ടെംപ്ലേറ്റിലുള്ള കാർഡാണ് നൈല ഉഷ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ "ലോക" സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ചിത്രത്തിൽ അതിഥി താരങ്ങളുടെ വലിയ നിരതന്നെയുണ്ട്. യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |