മലയാളികളെ സംബന്ധിച്ച് ഒഴിച്ചുകൂടാൻ പറ്റാത്ത ഭക്ഷണമാണ് ചോറ്. ഇതുണ്ടാക്കുന്നത് എളുപ്പമാണെന്ന് തോന്നും. പക്ഷേ പാചകം പഠിച്ചുവരുന്നവർക്ക് ഇതത്രയും എളുപ്പമുള്ള കാര്യമല്ല. അരിയുടെ വേവ് നോക്കാൻ പോലും അറിയാത്തവരുണ്ട്. അരി പാകം ചെയ്യുമ്പോൾ വേവ് മാത്രം നോക്കിയാൽപ്പോര. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അരി കുഴഞ്ഞിരിക്കുന്നതുപോലെ ആയിപ്പോകും. എന്താണെന്നല്ലേ?
ചിലർ അരി അടുപ്പിൽ നിന്ന് മാറ്റുന്നതിന് മുമ്പോ അല്ലെങ്കിൽ അരിവാർത്ത് ചൂട് മാറുന്നതിന് മുമ്പോ ഇളക്കിക്കൊടുക്കാറുണ്ട്. സിമ്പിൾ കാര്യം എന്ന് പറഞ്ഞ് തള്ളാൻ വരട്ടേ, ഇത് നിങ്ങളുടെ നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ രുചിയും ഘടനയും മാറ്റുമെന്ന് നിങ്ങൾക്കറിയാമോ?
ചൂട് ചോറ് ഇളക്കുമ്പോൾ അതിന്റെ ഉടനെ ഇളക്കുമ്പോൾ അത് കുഴഞ്ഞുപോയ രൂപത്തിലാകും. ചോറിന് പകരം കിച്ച്ഡി രൂപത്തിലായിരിക്കാം ചിലപ്പോൾ കിട്ടുകയെന്ന് ചുരുക്കം. പാകം ചെയ്ത ഉടനെ ധാന്യങ്ങൾ പൊട്ടിപ്പോകാൻ സാദ്ധ്യതയുണ്ട്. ഇത് അരിയുടെ രുചിയും രൂപവും മാറാൻ കാരണമാകും. അതിനാൽത്തന്നെ പാകം ചെയ്ത ശേഷം ചൂടാറുന്നതുവരെ കാത്തിരുന്നിട്ടുവേണം ചോറ് ഇളക്കാൻ.
മിക്കവരും ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം കുറച്ച് കഴിഞ്ഞിട്ടാണ് അരി വാർക്കുക. ഈ സമയം ചൂടുവെള്ളത്തിൽ കിടന്ന് അരി വേവുന്നത് തുടരുന്നു. അതിനുശേഷം വാർത്ത്, ചൂടൊക്കെ മാറിയ ശേഷം ഇളക്കിക്കൊടുത്താൽ മതി. അല്ലാതെ ചെയ്യുന്നത് ഒട്ടിപ്പിടിക്കുകയോ മൃദുവാക്കുകയോ ചെയ്യുന്നു. അധിക അന്നജം പുറത്തുവിടുന്നതിനും കാരണമാകുന്നു.
ഈ തെറ്റുകൾ ഒഴിവാക്കാം
പാകം ചെയ്യുന്നതിന് മുമ്പ് അരി പല തവണ കഴുകണം. ഇത് അരി ശുദ്ധീകരിക്കാനും അതുവഴി ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. മാർക്കറ്റിൽ പലയിടത്തും കൊണ്ടിടുന്ന അരിയാണ്. ഇത് വൃത്തിയായി കഴുകിയില്ലെങ്കിൽ രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുണ്ട്.
ചോറ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. അടിഭാഗം കട്ടിയുള്ള ഒരു പാത്രം വേണം ഉപയോഗിക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |