അലനല്ലൂർ: അനീതിക്കും അക്രമങ്ങൾക്കും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരെ പ്രവർത്തിക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എസ്.ഷഹീൻ ആവശ്യപ്പെട്ടു. സോളിഡാരിറ്റി അലനല്ലൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി മുഫ്ളിഹ് ഒറ്റപ്പാലം മുഖ്യ പ്രഭാഷണം നടത്തി. ഏരിയാ പ്രസിഡന്റ് ഡോ. മൊയ്തുപ്പ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് പി.കെ ലുഖ്മാൻ, സോളിഡാരിറ്റി ഏരിയാ സെക്രട്ടറി നിസാം പാക്കത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |