കൊച്ചി: കൊങ്കണി മാന്യതദിനാചാരണം ഉദ്ഘാടനവും ശ്രീകല സുഖാദിയ കമ്മത്ത് രചിച്ച 'ഗുർപാളെ' കൊങ്കണി ഭാഷ പുസ്തകപ്രകാശനവും മേയർ അഡ്വ. എം. അനിൽ കുമാർ നിർവഹിച്ചു. കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ആർ.എസ്. ഭാസ്‌കർ പുസ്തകം ഏറ്റുവാങ്ങി.
കൊങ്കണി സാഹിത്യ അക്കാഡമി ചെയർമാൻ തമ്പാനൂർ ഗോവിന്ദ നായ്ക് അദ്ധ്യക്ഷത വഹിച്ചു.ശരത് ചന്ദ്ര ഷേണായ്, ഡി.ഡി. നവീൻ കുമാർ, പി. എൻ. കൃഷ്ണൻ, ടി.എസ്. ശരത് കുമാർ, എം.എൻ. മദന ഷേണായ്, എൻ.കെ. പ്രഭാകര നായ്ക് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |