കൊല്ലം: മുഖ്യമന്ത്രിയുടെ 2025 ലെ പൊലീസ് മെഡലിന് ജില്ലയിൽ 19 പേർ അർഹരായി. സിറ്റി പരിധിയിൽ പതിനൊന്ന് പേർക്കും റൂറലിൽ എട്ടുപേർക്കുമാണ് പൊലീസ് മെഡൽ ലഭിച്ചത്. കുറ്റാന്വേഷണ മികവ്, സേവനം, സമർപ്പണം, പ്രതിബദ്ധത തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ. ദീർഘനാൾ പൊലീസ് സേവനം നടത്തിയവരാണ് മെഡൽ ജേതാക്കളിൽ ഭൂരിഭാഗവും.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി പ്രസിഡന്റും കൊല്ലം ഈസ്റ്റ് ഐ.എസ്.എച്ച്.ഒയുമായ എൽ.അനിൽകുമാർ, ഇരവിപുരം ഐ.എസ്.എച്ച്.ഒ ആർ.രാജീവ്, ഡി.എച്ച്.ക്യു ക്യാമ്പ് എസ്.ഐ വൈ.സാബു, കരുനാഗപ്പള്ളി എസ്.ഐ സി.വേണുഗോപാൽ, സൈബർ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ എസ്.അരുൺകുമാർ, ഡി.സി.പി.എച്ച്.ക്യു സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.വിനീത് കുമാർ, കരുനാഗപ്പള്ളി സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.ഹാഷിം, ഡി.സി.പി.എച്ച് ക്യു സീനിയർ സിവിൽ പൊലീസ് ഓഫീസർ അനു.ആർ.നാഥ്, ടെലികമ്മ്യുണിക്കേഷൻ യൂണിറ്റ് എസ്.ഐമാരായ ജി. പ്രമോദ്, ബി. സനോഫർ, കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് റിട്ട. എസ്.ഐ എച്ച്.ഷാനവാസ് എന്നിവരാണ് സിറ്റി പൊലീസിൽ മെഡലിന് അർഹരായത്.
റൂറൽ ജില്ലാ പൊലീസിലെ കുന്നിക്കോട് സി.ഐ കെ.ജി.ഗോപകുമാർ, റൂറൽ ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ എ.പി.ബിജു, കടയ്ക്കൽ എ.എസ്.ഐ എൻ.ഹരികുമാർ, കുന്നിക്കോട് എ.എസ്.ഐ സുനിത ബീഗം, റൂറൽ ക്രൈംബ്രാഞ്ച് എ.എസ്.ഐ എസ്.പ്രിയ, കുണ്ടറ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി.അനീഷ്, അഞ്ചൽ സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.അൻസർ, ഹെഡ്ക്വാർട്ടേഴ്സ് സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എസ്.കൃഷ്ണകുമാർ എന്നിവർക്കാണ് പൊലീസ് മെഡൽ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |