തിരുവനന്തപുരം: കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ 55-ാം സംസ്ഥാന പ്രതിനിധി സമ്മേളനം കെ.ടി.എസ്.എസ് ചെയർമാൻ അഡ്വ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അട്ടക്കുളങ്ങര ഇക്ബാൽ മെമ്മോറിയൽ ഹാളിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂർ എ.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആനയറ രത്നകുമാർ, ട്രഷറർ കഴിവൂർ സദാശിവൻ, വർക്കിംഗ് പ്രസിഡന്റ് ചാല ചന്ദ്രൻ, വൈസ് ചെയർമാൻ പാപ്പനംകോട് സജികുമാർ, രക്ഷാധികാരി പരവൂർ രഘുനാഥൻ, വൈസ് പ്രസിഡന്റുമാരായ ബിജു രാമപുരം, ചാക്ക രഞ്ജിത്ത്, കമലേശ്വരം സുഭാഷ്, സെക്രട്ടറിമാരായ വിഴിഞ്ഞം മണികണ്ഠൻ, കോവളം രാജി, കാലടി സുരേഷ്, ഓർഗനൈസിംഗ് സെക്രട്ടറി മലമേൽക്കുന്ന് സതികുമാർ എന്നിവർ സംസാരിച്ചു. ജാതി സെൻസസും സ്വകാര്യ മേഖലയിൽ സംവരണവും നടപ്പാക്കുക, മരം, തെങ്ങ് കയറ്റത്തൊഴിലാളികളുടെ ആനുകൂല്യം വർദ്ധിപ്പിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |