
ന്യൂയോർക്ക് : ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്ത ഭക്ഷണപ്രേമികൾ ഉണ്ടാകില്ല. പലതരത്തിലുള്ള ഫ്രൈഡ് ചിക്കൻ വിഭവങ്ങളാണ് ലോകത്തുള്ളത്. അത്തരത്തിൽ ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിൽ പത്താം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചിക്കൻ 65.
ലോകപ്രശസ്ത യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചിൽ 4.6 പോയിന്റ് റേറ്റിംഗ് സ്വന്തമാക്കിയ ഇൻഡോനേഷ്യൻ വിഭവമായ അയാം ഗൊറാംഗ് ആണ് ലിസ്റ്റിൽ ഏറ്റവും മുന്നിൽ.
ആറാം സ്ഥാനത്തുള്ള അയം പെൻയെറ്റിന്റെ ജന്മദേശവും ഇൻഡോനേഷ്യയാണ്. തായ്‌വാനീസ് പോപ്കോൺ ചിക്കൻ ( തായ്‌വാൻ ), സതേൺ ഫ്രൈഡ് ചിക്കൻ ( യു.എസ് ), ക്രിസ്പി ഫ്രൈഡ് ചിക്കൻ ( ചൈന ), ചിക്കൻ കീവ് ( യുക്രെയിൻ ), പോഷാർസ്കീ കട്ട്‌ലറ്റ് ( റഷ്യ ), ബാക്കെൻഡ്‌ൽ ( ഓസ്ട്രിയ ), ഹോട്ട് ചിക്കൻ ( യു.എസ് ) എന്നിവയാണ് ലിസ്റ്റിലിടം നേടിയ മറ്റ് ഫ്രൈഡ് ചിക്കൻ വിഭവങ്ങൾ.
ചിക്കൻ 65ന് അഞ്ചിൽ 4.3 പോയിന്റാണ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ റെസ്റ്റോറന്റുകളിൽ മാത്രമല്ല വഴിയോര ഭക്ഷണശാലകളിൽ പോലും ചിക്കൻ 65 സ്റ്റാറാണ്. ഒരു മണിക്കൂർ കൊണ്ട് വീട്ടിലും തയ്യാറാക്കാം. ചിക്കൻ 65ന്റെ നിറം കണ്ടാൽ മതി, ആർക്കായാലും ഒന്ന് ടേസ്റ്റ് ചെയ്യാൻ തോന്നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |