SignIn
Kerala Kaumudi Online
Monday, 14 September 2026 8.04 PM IST

ഹിന്ദി ഗാനം പാടി താരമായി മലേഷ്യൻ പ്രധാനമന്ത്രി

READ ENGLISH VERSION
s

ന്യൂഡൽഹി: 'ഖ്വാജ് ഹൊ തും യെ കൊയി ഹഖീഖത് ..." ബ്രിക്‌സ് അത്താഴവിരുന്നിനിടെ കിഷോർ കുമാർ ആലപിച്ച നിത്യഹരിത ഗാനം പാടി വൈറലായിരിക്കുകയാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. അദ്ദേഹം തന്നെയാണ് വീഡിയോ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചത്.

അതോടെ ജനങ്ങളുടെ കൈയടി. ഹിന്ദി പാട്ടുകളോടുള്ള അൻവർ ഇബ്രാഹിമിന്റെ ഇഷ്‌ടം ആദ്യമായല്ല പുറത്തുവരുന്നത്. 2024ലെ ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിലെ താജ് മഹൽ ഹോട്ടലിൽ 'ദോസ്‌ത് ദോസ്‌ത് നാ രഹാ" എന്ന ഗാനം പാടിയിരുന്നു. 1965ൽ പുറത്തിറങ്ങിയ തീൻ ദേവിയാൻ എന്ന സിനിമയിലെ ഗാനമാണ് ഖ്വാജ് ഹൊ തും യെ... മജ്‌റൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് എസ്.ഡി. ബർമനാണ് ഈണമിട്ടത്.

രാഹുലുമായി പ്രാതൽ

അൻവർ ഇബ്രാഹിം ഇന്നലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രാതൽ കഴിച്ചത്. വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുമെത്തിയിരുന്നു. രാഹുൽ അടുത്ത സുഹൃത്തെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. അന്താരാഷ്ട്ര,​ മേഖലാ തലങ്ങളിലെ സംഭവവികാസങ്ങൾ ചർച്ചയായെന്നും കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360