SignIn
Kerala Kaumudi Online
Sunday, 20 September 2026 4.21 AM IST

ഏഷ്യൻ ഡ്രീംസ് ; 20-ാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് ജപ്പാനിലെ അയ്ചി നഗോയയിൽ കൊടിയേറ്റം

READ ENGLISH VERSION

asian-games

ഉദ്ഘാടനച്ചടങ്ങിൽ മനു ഭാക്കറും തജീന്ദറും ഇന്ത്യൻ പതാകയേന്തും

നിഹോൻ ഇ യോകോസോ

​പ്ര​ശ​സ്ത​ ജാ​പ്പ​നീ​സ്
ന​ർ​ത്ത​കി​യും​ ദ്വി​ഭാ​ഷി​യു​മാ​യ​
ഹി​രോ​മി​ മാ​രു​ഹാ​ഷി​
ന​ഗോ​യ​യി​​ൽ​ നി​​ന്ന്
കേ​ര​ള​കൗ​മു​ദി​​ക്ക്​
വേ​ണ്ടി​​ എ​ഴു​തു​ന്നു​.


​ഉ​ദ​യ​സൂ​ര്യ​ന്റെ​ നാ​ടെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ​ രാ​ജ്യ​ത്തെ​ വി​​ശേ​ഷി​​പ്പി​​ക്കു​ന്ന​ത്. പ​ക്ഷേ​ ഇ​നി​യി​ത് സ്വ​ർ​ണോ​ദ​യ​ങ്ങ​ളു​ടെ​ നാ​ടാ​ണ്. ഏ​ഷ്യ​ൻ​ വ​ൻ​ക​ര​യു​ടെ​ കാ​യി​ക​പ്ര​തീ​ക്ഷ​ക​ളൊ​ക്കെ​യും​ സ്വ​ർ​ണ​ത്തി​ലേ​ക്ക് ഉ​ദി​ക്കു​ന്ന​ നാ​ട്. ടോ​ക്യോ​യി​ൽ​ നി​ന്ന് 3​5​0​ഓ​ളം​ കി​ലോ​മീ​റ്റ​ർ​ അ​ക​ലെ​യു​ള്ള​ അ​യ്‌​ചി​ പ്ര​വി​ശ്യ​യു​ടെ​ ത​ല​സ്ഥാ​ന​മാ​യ​ ന​ഗോ​യ​യി​ൽ​ ഇന്ന് ​ 2​0​-ാ​മ​ത് ഏ​ഷ്യ​ൻ​ ഗെ​യിം​സി​ന് കൊ​ടി​യേ​റു​മ്പോ​ൾ​ ഞ​ങ്ങ​ൾ​ ജ​പ്പാ​ൻ​കാ​ർ​ ആ​വേ​ശ​ത്തി​ലാ​ണ്. ന​ഗോ​യ​ ഉ​ത്സ​വ​പ്ര​തീ​തി​യി​ലും​.
​ഞ​ങ്ങ​ളു​ടെ​ കാ​യി​ക​ക്ക​രു​ത്ത് മാ​ത്ര​മ​ല്ല,​ പ്ര​കൃ​തി​യു​ടെ​ ചാ​രു​ത​യും​ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​ ആ​ധു​നി​ക​ത​യും​ ജീ​വി​ത​ ശൈ​ലി​യു​ടെ​ ശാ​ന്ത​ത​യും​ ശീ​ല​ങ്ങ​ളി​ലെ​ സൗ​മ്യ​ത​യു​മൊ​ക്കെ​ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള​ അ​വ​സ​ര​മാ​ണി​ത്. തി​രി​ച്ച​ടി​ക​ളി​ൽ​ നി​ന്ന് ഉ​യി​ർ​ത്തെ​ണീ​റ്റ​ ച​രി​ത്ര​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. പ്ര​തീ​ക്ഷ​ക​ളു​ടെ​ ചെ​റു​മു​ന​ക​ളി​ൽ​ നി​ന്ന് അ​തി​ജീ​വ​ന​ത്തി​ന്റെ​ നാ​ളം​ തെ​ളി​ച്ച​വ​രു​ടെ​ നാ​ട്. അ​വി​ടേ​ക്കാ​ണ് ഏ​ഷ്യ​ൻ​ ഭൂ​ഖ​ണ്ഡ​ത്തി​ന്റെ​ പോ​രാ​ളി​ക​ളെ​ ഞ​ങ്ങ​ൾ​ സ്വാ​ഗ​തം​ ചെ​യ്യു​ന്ന​ത്.
​മ​ത്സ​ര​ത്തി​ന​പ്പു​റം​ പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും​ സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും​ വ​ലി​യ​ സ​ന്ദേ​ശം​ കൂ​ടി​ കാ​യി​ക​മേ​ള​ക​ൾ​ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​. ഇ​ന്ത്യ​ൻ​ ക​ബ​ഡി​ ടീ​മി​ന്റെ​ മ​ത്സ​ര​ങ്ങ​ൾ​ കാ​ണാ​ൻ​ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്റെ​ പ​ല​സു​ഹൃ​ത്തു​ക്ക​ളും​. കേ​ര​ള​ത്തി​ൽ​ എ​ല്ലാ​ വ​ർ​ഷ​വും​ വ​ന്നു​പോ​കു​ന്ന​ എ​നി​ക്കും​ മ​ല​യാ​ളി​ കാ​യി​ക​ താ​ര​ങ്ങ​ളോ​ട് ഒ​രു​ പ്ര​ത്യേ​ക​ താത്പര്യ​മു​ണ്ടെ​ന്ന് പ​റ​യാ​തി​രി​ക്കാ​ൻ​ ക​ഴി​യി​ല്ല​. നി​റ​ഞ്ഞ​മ​ന​സോ​ടെ​ 45​ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ പ്ര​തി​ഭ​ക​ളെ​യും​ സ്വാ​ഗ​തം​ ചെ​യ്യു​ന്നു​. ഏ​വ​ർ​ക്കും​ '​'​നി​ഹോ​ൻ​ ഇ​ യോ​കോ​സോ​"​"​
​(​ ജ​പ്പാ​നി​ലേ​ക്ക് സു​സ്വാ​ഗ​തം​...)

ഏറ്റവും വലിയ വൻകരയുടെ കായിക സ്വപ്നങ്ങൾക്ക് ഇന്ന് ജപ്പാനിലെ അയ്‌ചി - നഗോയയിൽ ചിറകുമുളയ്ക്കുകയാണ്. ഏഷ്യൻ ഭൂഖണ്ഡത്തിലെ 46 രാജ്യങ്ങളിൽ നിന്നായി 10840 കായിക താരങ്ങൾ അയ്ചി- നഗോയ ഏഷ്യൻ ഗെയിംസിൽ മാറ്റുരയ്ക്കാൻ എത്തുന്നു. 43 കായിക ഇനങ്ങളിലായി 493 മെഡൽ ഇവന്റുകൾ. സ്ഥിരം കായിക ഇനങ്ങൾക്ക് പുറമേ ടെക്ബാൾ,മിക്സഡ് മാർഷ്യൽ ആർട്സ്, പാഡെൽ, സർഫിംഗ്,ബി.എം.എക്സ് ഫ്രീസ്റ്റൈൽ,വിർച്വൽ തായ്ക്കൊണ്ടോ, എക്സ്പാൻഡഡ് ഇ സ്പോർട്സ് തുടങ്ങിയ കായിക ഇനങ്ങൾ ഈ ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്നു.

കരുത്തുകാട്ടാൻ ഇന്ത്യ

ചൈനയിലെ ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41വെങ്കലങ്ങളും അടക്കം 107 മെഡലുകൾ നേടി നാലാം സ്ഥാനത്തെത്തിയതാണ് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഇക്കുറി ഇതിലും കൂടുതൽ മെഡലുകൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയ നിരവധി താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്. ഷൂട്ടിംഗിൽ ഒളിമ്പിക് മെഡലിസ്റ്റ് മനു ഭാക്കർ, ഇഷ സിംഗ്, ബാഡ്മിന്റണിൽ പി.വി സിന്ധു, വെയ്റ്റ്ലിഫ്ടിംഗിൽ മീരബായ് ചാനു,അത്‌ലറ്റിക്സിൽ അവിനാഷ് സാബ്‌ലെ, മലയാളികളായ ശ്രീശങ്കർ മുരളി, ആൻസി സോജൻ, അഫ്സൽ,ബോക്സിംഗിൽ നിഖാത് സരീൻ, ലവ്‌ലിന ബോർഗോഹെയ്ൻ,ഗുസ്തിയിൽ അന്തിം പംഗൽ, അമൻഷെറാവത്ത് തുടങ്ങിയവരാണ് ഇന്ത്യയുടെ വ്യക്തിഗത മെഡൽ പ്രതീക്ഷകൾ. ഷൂട്ടിംഗ്,റെസ്‌ലിംഗ്, ബാഡ്മിന്റൺ, അത്‌ലറ്റിക്സ്,സ്ക്വാഷ്, ആർച്ചറി തുടങ്ങിയ കായിക ഇനങ്ങളിലാണ് ഇന്ത്യയുടെ മെഡൽ സ്വപ്നങ്ങൾ. പുരുഷ -വനിതാ ക്രിക്കറ്റ് ,ഹോക്കി, കബഡി ടീമുകളിലും സ്വർണം പ്രതീക്ഷിക്കുന്നു.

മലയാളിച്ചിറകുകൾ

ശ്രീശങ്കറിനേയും ആൻസിയേയും കൂടാതെ മുഹമ്മദ് അഫ്സൽ,കൃഷ്ണ ജയശങ്കർ,എൻ.തൗഫീക്ക്, ടി.എസ് മനു, യു.കാർത്തിക്, അൻസ ബാബു, അനു രാഘവൻ തുടങ്ങിയ മലയാളികൾ ഇന്ത്യൻ അത്‌ലറ്റിക്സ് സംഘത്തിലുണ്ട്. ബാഡ്മിന്റണിൽ ട്രീസ ജോളി,എച്ച്.എസ് പ്രണോയ്, എം.ആർ അർജുൻ എന്നിവരുണ്ട്. ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസൺ, നീന്തലിൽ സജൻ പ്രകാശ് എന്നിവർക്കൊപ്പം വിദർശ കെ.വിനോദ് (ഷൂട്ടിംഗ്), പ്രസന്നകുമാർ, പാർവതി ഗീത (കയാക്കിംഗ്), മേഘ പ്രദീപ് (കനോയിംഗ്), അലീന ആന്റോ (റോവിംഗ്), മനു ഫ്രാൻസിസ്, പ്രിൻസ് നോബിൾ (സെയ്‌ലിംഗ്), അക്ഷജ് ഷേണായി (ഇ സ്‌പോർട്സ്), മുഹമ്മദ് നിഹാൽ, ജോൺ ജോസഫ്, കെ.ആനന്ദ്, എറിൻ വർഗീസ് (വോളിബാൾ) എന്നിവരും ഇന്ത്യൻ കുപ്പായത്തിൽ അണിനിരക്കുന്നു.

768 അംഗ ഇന്ത്യൻ സംഘം

503 കായിക താരങ്ങൾ

269 പുരുഷ താരങ്ങൾ

234 വനിതാ താരങ്ങൾ

പരിശീലകരും ഒഫിഷ്യൽസുമായി 205 പേർ

കപ്പലി​ൽ താമസം

ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി കായിക താരങ്ങൾക്ക് താമസിക്കാൻ വലിയ ക്രൂസ്ഷിപ്പാണ് ഒരുക്കിയിരിക്കുന്നത്. 300 മീറ്റർ നീളമുള്ള കോൺകോർഡിയ ക്ളാസ് ഇറ്റാലിയൻ ക്രൂസ് ഷിപ്പായ കോസ്റ്റ സെറീനയിൽ 4000ത്തോളം പേർക്ക് താമസിക്കാം. 2000ത്തോളം പേർക്ക് തടിയിൽ തീർത്ത താത്കാലിക ക്യാബിനുകളും മറ്റുള്ളവർക്ക് ഹോട്ടൽ റൂമുകളും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360