SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.25 AM IST

ഇന്ത്യൻ ക്യാപ്‌ടനായി സഞ്ജു സാംസൺ? സൂര്യകുമാറിന് പകരക്കാരനാകാൻ അയ്യർക്ക് ആ പ്ളസ് പോയിന്റില്ല

sanju-samson

മുംബയ്: ട്വന്റി-20 ദേശീയ ടീം ക്യാപ്ടൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കുമെന്ന് സൂചന. ഐപിഎല്ലിൽ ഉൾപ്പടെ ബാറ്റിംഗിൽ മോശം ഫോമിൽ തുടരുന്നതാണ് സൂര്യയെ ഒഴിവാക്കാൻ സെലക്ടർമാർ ആലോചിക്കാൻ കാരണം. ഐപിഎല്ലിന് ശേഷം നടക്കുന്ന അയർലാൻഡ്, ഇംഗ്ളണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ നിന്ന് സൂര്യയെ ഒഴിവാക്കുമെന്നാണ് അറിയുന്നത്. ഈ പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കാൻ ഉടൻ സെലക്ടർമാർ യോഗം ചേരുന്നുണ്ട്. സൂര്യകുമാർ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യർ വരുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മലയാളി താരം സഞ്ജു സാംസണും ഇന്ത്യൻ ക്യാപ്‌ടൻ സ്ഥാനത്തേയ്ക്ക് പരിഗണനയിലുണ്ടെന്നാണ് വിവരം.

ഐപിഎല്ലിലെ സഞ്ജുവിന്റെ മികച്ച പ്രകടനമാണ് ക്യാപ്‌ടൻസി സാദ്ധ്യത തുറന്നിട്ടത്. ട്വന്റി 20 ലോകകപ്പിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമായതിന് ശേഷവും മികച്ച ഫോമിലാണ് സഞ്ജു. ട്വന്റി 20 സ്‌ക്വാഡിൽ സ്ഥിരം സാന്നിദ്ധ്യമായതാണ് സഞ്ജുവിന് നേട്ടമാകുന്നത്. 2024ലെ ട്വന്റി20 ലോകകപ്പ് മുതൽ സഞ്ജു ഇന്ത്യൻ ടീമിലുണ്ട്. അന്താരാഷ്ട്ര തലത്തിൽ തന്റെ മികവും തെളിയിച്ചു. 62 മാച്ചുകളിലായി 1399 റൺസാണ് സഞ്ജു ഇതുവരെ നേടിയത്. ലോകകപ്പ് വിജയത്തിലും താരം നിർണായക പങ്കുവഹിച്ചിരുന്നു.

ഈ സീസൺ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് ക്യാപ്‌ടൻ ശ്രേയസ് അയ്യർ മികച്ച ഫോമിലാണെങ്കിലും ട്വന്റി 20 അന്താരാഷ്ട്ര ടീമിൽ അയ്യർ ഇല്ലാത്തതാണ് സഞ്ജുവിന് കൂടുതൽ സാദ്ധ്യത നൽകുന്നത്. 2023 ഡിസംബർ മൂന്നിനാണ് ഇന്ത്യയ്ക്കായി അയ്യർ അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്. അതിനാൽ ഏറ്റവും ചെറിയ ഫോർമാറ്റിലേക്ക് മടങ്ങിവരുന്നതും ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുന്നതും അയ്യർക്ക് കൂടുതൽ സമ്മർദ്ദമായേക്കുമെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, INDIAN CAPTAIN, SANJU SAMSON, SHREYAS IYYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360